Type Here to Get Search Results !

Bottom Ad

വൈഫൈ മെമ്മറി കാര്‍ഡുമായി തോഷിബ

മെമ്മറി കാര്‍ഡിലെ ഫോട്ടോകളും ഡാറ്റയുമെല്ലാം ഗാഡ്ജറ്റുകളിലേക്ക് നേരിട്ട് കൈമാറാം

ടോക്കിയോ: (www.evisionnews.in)  മെമ്മറി കാര്‍ഡുകളില്‍ പുതിയ വിപ്ലവത്തിന് തുടക്കമിടാനൊരുങ്ങുകയാണ് ജാപ്പനീസ് കമ്പനിയായ തോഷിബ. മെമ്മറി കാര്‍ഡില്‍ നിന്ന് നേരിട്ട് ഡാറ്റാ കൈമാറ്റത്തിന് സഹായിക്കുന്നതിനായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി), വൈഫൈ സങ്കേതങ്ങളുള്ള മെമ്മറി കാര്‍ഡുകള്‍ പുറത്തിറക്കുമെന്നാണ് തോഷിബ പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോ 2015 ലാണ് തോഷിബ തങ്ങളുടെ മെമ്മറി കാര്‍ഡുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബില്‍ട്ട്-ഇന്‍ എന്‍എഫ്‌സിയുള്ള എസ്എച്ച്ഡിസി കാര്‍ഡും വൈഫൈ ഹോട്ട് സ്‌പോട്ടോട് കൂടിയ ഫ് ളാഷ് എയര്‍ 3 എസ്ഡി കാര്‍ഡുമാണ് തോഷിബ പുതുതായി പുറത്തിറക്കിയത്. ഇവ ഫിബ്രവരിയില്‍ വിപണിയില്‍ എത്തും.
ഫോണിലെ ചിത്രങ്ങളും മറ്റു ഡേറ്റയുമെല്ലാം കാര്‍ഡ് റീഡറിന്റെയോ ഡേറ്റാ കേബിളിന്റെയോ സഹായമില്ലാതെ തന്നെ ഫോണിലേക്കോ ലാപ്‌ടോപ്പിലേക്കോ മറ്റു ഗാഡ്ജറ്റുകളിലേക്കോ മാറ്റാനാകും എന്നതാണ് തോഷിബയുടെ പുതിയ ചുവടുവെപ്പിന്റെ പ്രധാന ആകര്‍ഷണം.
നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനുമായെത്തുന്ന മെമ്മറി കാര്‍ഡില്‍ നിന്ന് നേരിട്ട് തന്നെ ഫോണില്‍ ചിത്രങ്ങള്‍ തമ്പ്‌നെയിലായി കാണുകയും സ്‌റ്റോറേജ് സ്‌പേസിന്റെ ലഭ്യത അറിയുകയുമൊക്കെ ചെയ്യാം. ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ മെമ്മറി കാര്‍ഡാണ് ഇതെന്നാണ് തോഷിബ അവകാശപ്പെടുന്നത്.
ഫോണിലെ എന്‍എഫ്‌സി ഓണ്‍ ചെയ്ത ശേഷം ഫോണിനടുത്ത് മെമ്മറി കാര്‍ഡ് കൊണ്ടുവന്നാല്‍ ഉപയോക്താവിന് കാര്‍ഡിലെ വിവരങ്ങള്‍ ഫോണ്‍/ഗാഡ്ജറ്റ് സ്‌ക്രീനില്‍ ലഭ്യമാകും. ഇതിനായി മെമ്മറി കാര്‍ഡ് പ്രിവ്യൂ എന്ന ആപ്ലിക്കേഷന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യണം. ഇത് ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും.
എന്നാല്‍ ഈ മെമ്മറി കാര്‍ഡില്‍ എന്‍എഫ്‌സി വഴി 16 ചിത്രങ്ങളുടെ തമ്പ്‌നെയില്‍ മാത്രമേ ദൃശ്യമാകൂ. അധികം വൈകാതെ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങളുള്ള കാര്‍ഡുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 8 ജിബി, 16 ജിബി, 32 ജിബി കാര്‍ഡുകളാകും ഈ വിഭാഗത്തില്‍ തോഷിബ പുറത്തിറക്കുക.
അതേസമയം കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയില്‍ തോഷിബ മൂന്നാം തലമുറ ഫ് ളാഷ് എയര്‍ 3 വയര്‍ലെസ്സ് എസ്ഡി കാര്‍ഡ് എന്‍എഫ്‌സി കാര്‍ഡിനേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഡാറ്റ കൈമാറുന്നതിന് ലാപ്‌ടോപിലേക്കും സ്മാര്‍ട്ട്‌ഫോണിലേക്കുമെല്ലാം കണക്ടു ചെയ്യുന്നതിനുള്ള ലോക്കല്‍ നെറ്റ്‌വര്‍ക്ക് ആക്‌സസ്സ് പോയിന്റ് മെമ്മറി കാര്‍ഡില്‍ തന്നെയുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുപയോഗിച്ച് അനായാസം ഡാറ്റ കൈമാറ്റം സാധ്യമാകും.
വൈഫൈ കാര്‍ഡിന്റെ 16 ജിബിയ്ക്ക് ഏതാണ്ട് 5000 രൂപയും (80 ഡോളര്‍) 32 ജിബിയ്ക്ക് 6200 രൂപയുമാകും (100 ഡോളര്‍) വില. ക്ലാസ്സ് 10 റേറ്റിങ്ങിലാണ് രണ്ട് കാര്‍ഡുകളും വരുന്നത്. ഫ് ളാഷ് എയറിന് അഞ്ച് വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്.


Keywords: wifi, memmory card, toshiba, android, IOS

Post a Comment

0 Comments

Top Post Ad

Below Post Ad