Type Here to Get Search Results !

Bottom Ad

മദ്രസവിട്ടുപോവുകയായിരുന്ന വിദ്യാര്‍ഥി കിണറ്റില്‍വീണു മരിച്ചു


അഞ്ചരക്കണ്ടി: (www.evisionnews.in)  മദ്രസവിട്ട് വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥി കിണറ്റില്‍വീണു മരിച്ചു. ഊര്‍പ്പള്ളി മുനവിറുല്‍ ഇസ്ലാം മദ്രസ രണ്ടാംതരം വിദ്യാര്‍ഥി എം.നിഹാല്‍ (ഏഴ്) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം.
മദ്രസവിട്ട് വീട്ടിലെത്താഞ്ഞതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുമ്പോഴാണ് മദ്രസയ്ക്കു സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ നാട്ടുകാര്‍ ആസ്​പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വേങ്ങാട്ടെ അഹ്മദ്കുട്ടി(ഡ്രൈവര്‍)യുടെയും ഊര്‍പ്പള്ളി കിഴക്കേപ്പറമ്പ് ഹൗസില്‍ നഫീസയുടെയും മകനാണ്. നസീബ്, നസ്‌റീന എന്നിവര്‍ സഹോദരങ്ങളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഊര്‍പ്പള്ളി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.


Keywords: Madrasa student, dead, well
Tags

Post a Comment

0 Comments

Top Post Ad

Below Post Ad