കാസര്‍കോട് (www.evisionnews.in): പള്ളം തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 15 മുതല്‍ 18 വരെ അതിവിപുലമായി മീലാദ് ആഘോഷിക്കും. 15, 16 തീയതികളില്‍ 7മണിക്ക് എം.എം പൊയില്‍ കോഴിക്കോട് കഥാപ്രസംഗം അവതരിപ്പിക്കും. 17ന് സ്വലാത്ത് മജ്‌ലിസും 10ഓളം മദ്രസകളുടെ അറബനമുട്ട് പ്രദര്‍ശനവും നടക്കും.
18ന് രാവിലെ 10 മണി മുതല്‍ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ അരങ്ങേറും. രാത്രി 9 മണിക്ക് നടക്കുന്ന പൊതുസമ്മേളനം എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. ഹാജി പുതിയപുര ശംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. സമസ്ത പൊരുപരീക്ഷയില്‍ 5, 7, 10 ക്ലാസുകളില്‍ ഫസ്റ്റ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള യു.എ.ഇ പള്ളം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണമെഡല്‍ വിതരണം അഷ്‌റഫ് പാദാര്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം പി.എ. അബ്ദുല്ല ഹാജിയും, ട്രോഫി വിതരണം പി.എ. അന്‍വറും, ക്യാഷ് അവാര്‍ഡ് സലിം പാദാറും നിര്‍വ്വഹിക്കും. ഇസ്മാഈല്‍ അഹ്‌സനി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ മൗലവി, ഇല്‍യാസ് മൗലവി, എ.എം. ഹാരിസ്, ഹനീഫ് കട്ടപ്പണി, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, യൂസുഫ് മിസ്ബ, പി.എ. താജുദ്ദീന്‍, എ.കെ. ബദ്‌റുദ്ദീന്‍, നജീബ് കട്ടപ്പണി പ്രസംഗിക്കും.
Keywords: Kasaragod-pallam-thanveerul-meeladfest-arabana muttu-inaguration
Post a Comment
0 Comments