Type Here to Get Search Results !

Bottom Ad

ഖാസി നിയമനത്തെച്ചൊല്ലി ജമാഅത്ത് യോഗത്തില്‍ സംഘര്‍ഷം; പ്രസിഡണ്ടിന് നേരെ കയ്യേറ്റം

ബേക്കല്‍:(www.evisionnews.in) പുതിയ ഖാസിയെ നിയമിക്കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത ജമാഅത്ത് യോഗത്തില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബേക്കല്‍ ഇല്ല്യാസ് നഗര്‍ മുസ്ലിം ജമാഅത്ത് ഖാസി നിയമനവുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്.ഖാസി നിയമനം അടുത്ത ജമാഅത്ത് വാര്‍ഷിക യോഗത്തില്‍ തീരുമാനിക്കാമെന്നും ഇപ്പോള്‍ ഈ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്നുമായിരുന്നു ഭൂരിഭാഗം അംഗങ്ങളുടേയും ആവശ്യം.എന്നാല്‍ മറു വിഭാഗം ഇതിനെ അംഗീകരിച്ചില്ല.തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും ജമാഅത്ത് പ്രസിഡണ്ട് അബ്ബാസ് ഹാജിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. മിനുട്‌സ് ബുക്ക് കീറിയെറിഞ്ഞു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇതോടെ യോഗം പ്രസിഡണ്ട് പിരിച്ചുവിടുകയും ചെയ്തു.
ഭൂരിഭാഗം അംഗങ്ങളും വീട്ടിലേക്ക് തിരിച്ചുപോയ അവസരം മുതലെടുത്ത് ജമാഅത്ത് പ്രതിനിധിയായ എം.എ.മജീദ് ഐ.എന്‍.എല്ലിലെ ചിലരുടെ സഹായത്തോടെ പുതിയ കമ്മിറ്റിയുണ്ടാക്കുകയും ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരെ ഖാസിയായി പ്രഖ്യാപിക്കുകയും, എം.എ.മജീദ് പ്രസിഡണ്ടായി സ്വയം അവരോധിതനാവുകയും ചെയ്തതായി അക്ഷേപമുണ്ട്.ഇത് ജമാഅത്ത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഈ കമ്മിറ്റിയെ അംഗീകരിക്കാനാകില്ലെന്നും പള്ളിക്കര സംയുക്ത ജമാഅത്ത് ട്രഷറര്‍ തൊട്ടി സലാം ഹാജി ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

evisionnews


keywords: khasi-jamayath-bekal-attack-president

Post a Comment

0 Comments

Top Post Ad

Below Post Ad