കാസര്‍കോട്: (www.evisionnews.in)എം.എസ്.എഫ് കാസര്‍കോട് മണ്ഡലം നവാഗത സംഗമം മണ്ഡല തല ഉല്‍ഘാടനം എതിര്‍ത്തോട് ശാഖയില്‍ വിവിധ് പരിപാടികളോടെ സംഘടിപ്പിച്ചു.മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി അസ്ഹറുദ്ധീന്‍ എതിര്‍ത്തോട് നിര്‍വ്വഹിച്ചു.റാഷിദ് വൈ അധ്യക്ഷത വഹിച്ചു.നാഫിഹ്, അനസ് എതിര്‍ത്തോട്, റിയാസ് എ.എം, സാദിഖ് പാണലം, സിറാജ്, ഇസാക്ക് നായന്മാര്‍മൂല എന്നിവര്‍ പ്രസംഗിച്ചു.ചെങ്കള പഞ്ചായത്തിലെ നവാഗത സംഘമം വിവിധ ശാഖയില്‍ നടന്നു.നാരംബാടി, പൈക്ക, എതിര്‍ത്തോട്, നെല്ലിക്കട്ട, ന്യൂ ബെവിഞ്ച, എരിയപ്പാടി, ബേര്‍ക്ക, ചെങ്കള, മാര എന്നീ ശാഖയില്‍ സംഘടിപ്പിച്ചു.വിവിധ പരിപാടിയില്‍ സി.ബി.അബ്ദുല്ല ഹാജി, ബി.കെ.അബ്ദുല്‍ സമദ്, ഹാഷിം ബംബ്രാണി, റൗഫ് ബാവിക്കര, തബ്ശീര്‍, മനാഫ് എടനീര്‍, ഷാനിഫ് നെല്ലിക്കട്ട എന്നിവര്‍ നേതൃത്വം നല്‍കി. ബദിയടുക്കയില്‍ കുഞ്ചാര്‍ ശാഖയില്‍ നടന്ന നവാഗത സംഗമം നവാസ് കുഞ്ചാറിന്റെ അധ്യക്ഷതയില്‍ മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് അഷ്ഫാഖ് തുരുത്തി ഉല്‍ഘാടനം ചെയ്തു.ബദിയടുക്ക ശാഖയില്‍ ബി.എച്ച്.അബ്ദുല്ല കുഞ്ഞി, ചര്‍ളടുക്കചെടക്കാല്‍ ശാഖകമ്മിറ്റി നവാഗത സംഗമം മാഹിന്‍ കേളോട്ട്, റഷീദ് തുരുത്തി, എം.എ.നജീബ്, സക്കീര്‍, റിഫായി ചര്‍ളടുക്ക എന്നിവര്‍ നേതൃത്വം നല്‍കി. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ബാങ്കോട് ശാഖ നവാഗത സംഗമം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ് മാന്‍ ഉല്‍ഘാടനം ചെയ്തു. അഡ്വഃ വി.എം.മുനീര്‍, സഹദ് ബാങ്കോട്, ഹബീബ് തുരുത്തി, സഹീര്‍ ആസിഫ് എന്നിവര്‍ പ്രസംഗിച്ചു.തുരുത്തിയില്‍ നടന്ന നവാഗത സംഗമം പി.എ.മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു.മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലത്തിലെ നവാഗത സംഗമം ചൗക്കിയില്‍ എം.എസ്.എഫ് മണ്ഡലം സെക്രട്ടറി റഹീസ് ചായിത്തോട്ടം, കമ്പാറില്‍ നടന്ന പരിപാടിയില്‍ മുജീബ് കമ്പാര്‍, കുന്നില്‍ ശാഖയില്‍ ആബിദ് കുന്നില്‍, അന്‍സാഫ് കുന്നില്‍, താസിം,എം.എ നജീബ് എന്നിവര്‍ നേതൃത്വം നല്‍കി.
കുമ്പഡാജയില്‍ നടന്ന നവാഗത സംഗമം, ബെളിഞ്ചയില്‍ നൂറുദ്ധീന്‍ ബെളിഞ്ച, സലാം ബെളിഞ്ച, മജീദ് ബെളിഞ്ചം എന്നിവര്‍ സംബന്ധിച്ചു. കുമ്പഡാജ ചെറൂണി, അന്നടുക്ക മാര്‍പ്പനടുക്ക എന്നീ ശാഖയില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ഫാറൂഖ്,ബി.ടി.അബ്ദുല്ല കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.
മധൂര്‍ പഞ്ചായത്തിലെ ഹിദായത്ത് നഗര്‍ ശാഖയില്‍ നടന്ന സംഗമം ശ്രദ്ധേയമായി യോഗം മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, നിസാം ഹിദായത്ത് നഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബെള്ളൂര്‍ പഞ്ചായത്തിലെ നവാഗത സംഗമം, കിന്നിങ്കാര്‍ ശാഖയില്‍ കെ.അബ്ദുല്‍ റഹ് മാന്‍, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഷംസുദ്ധീന്‍ കിന്നിങ്കാര്‍, ഇബ്രാഹിം കിന്നിങ്കാര്‍, ജംഷീദ്, മുഹമ്മദ്, അബ്ബാസലി എന്നിവര്‍ പങ്കെടുത്തു നെട്ടണിഗ, കൊട്ടിമൂല എന്നീ ശാഖയില്‍ വിവിധ പരിപാടികളോടെ സംഘടപ്പിച്ചു.ജനുവരിയോടെ മുഴൂവന്‍ പഞ്ചായത്ത് സമ്മേളനവും, കൗണ്‍സിലും ഫെബ്രവരി ആദ്യവാരം മണ്ഡലം നവാഗത റാലിയും നടത്തുമെന്നും പ്രസിഡണ്ട് അഷ്ഫാഖ് തുരുത്തിയും ജനറല്‍ സെക്രട്ടറി അസറുദ്ധീന്‍ എതിര്‍ത്തോട് എന്നിവര്‍ അറിയിച്ചു.
keywords: msf-ksd-navagatha-sangam-ethirthod
keywords: msf-ksd-navagatha-sangam-ethirthod

Post a Comment
0 Comments