മാഡ്രിഡ്: (www.evisionnews.in) സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വിജയം. അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. നെയ്മറും ലൂയി സുവാരസും ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സയ്ക്ക് രണ്ട് ഗോളിന്റെ മുന്‍തൂക്കം നല്‍കി. 57ആം മിനിറ്റില്‍ മാന്റ് സുകിച്ച് അത്‌ലറ്റിക്കോയ്ക്കായി തിരിച്ചടിച്ചു.
87ആം മിനുറ്റില്‍ ലയണല്‍ മെസ്സി ബാഴ്‌സയുടെ ഗോള്‍ വേട്ട പൂര്‍ത്തിയാക്കി. ഇതോടെ ലീഗില്‍ രണ്ടാമതെത്താനുള്ള അത്‌ലറ്റിക്കോയുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. ഒന്നാം സ്ഥാനത്തുള്ള റയലുമായിള്ള വ്യത്യാസം ബാഴ്‌സ ഒരു പോയിന്റായി കുറച്ചു. മറ്റ് മത്സരങ്ങളില്‍ സെവിയ്യയും എല്‍ക്കെയും വിജയിച്ചു.
Keywords: madrid, Barcelona, Athlatico madrid, Lui Suvarez, Neymar, Messi

Post a Comment
0 Comments