കാസര്‍കോട്: (www.evisionnews.in) മത സൗഹാര്‍ദ്ദത്തിനും പരസ്പര സാഹോദര്യത്തിനും വേദിയായി കാസര്‍കോട് പുണൂര്‍ അയ്യപ്പക്ഷേത്രം. ഇവിടെ വാര്‍ഷികോത്സവത്തിന്റെ ഊട്ടു പുരക്കുള്ള കലവറ നിറച്ചത് ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിലാണ്.
വാവരും അയ്യപ്പനും. ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യങ്ങളിലെല്ലാം അയ്യപ്പനും വാവര് സ്വാമിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഏട് കാണാം. ചിന്മുദ്രയണിഞ്ഞ് വ്രതമെടുക്കുന്ന അയ്യപ്പന്‍മാര്‍ വാവര് പള്ളിയിലെത്തിയ ശേഷമാണ് മല ചവിട്ടുന്നതും. ശബരി സന്നിധിയിലെത്തുന്ന ഭക്തരെല്ലാം പതിനെട്ടാം പടിക്ക് താഴെയുള്ള വാവരു നടയിലും തൊഴു കൈയോടെ നില്‍ക്കും. ഈ സാഹോദര്യത്തിന്റെ മറ്റൊരു ചിത്രമാണ് കാസര്‍കോട് ഇരിയ പുണൂരിലെ അയ്യപ്പക്ഷേത്രത്തിലും ദൃശ്യമായത്. ഉണ്ണുന്ന ചോറിന് ഒരു മതം എന്നത് പോലെ അരിയും പച്ചക്കറിയുമേന്തിയാണ് പ്രദേശത്തെ മുസ്ലീം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ഇരിയ ക്ഷേത്രത്തില്‍ കലവറ നിറക്കാനെത്തിയത്.
അയ്യപ്പ ക്ഷേത്രത്തിലേക്ക് ജമാ അത്ത് കമ്മിറ്റി കലവറ നിറക്കാനെത്തിയപ്പോള്‍ അത് കാസര്‍കോടിന് മത സാഹോദര്യത്തിന്റെ പുതിയ പരിഛേദമായി മാറി. ഒരുമയുടെ നിറം കെടുത്തുന്ന വര്‍ഗീയതയ്‌ക്കെതിരായ പുതിയ ചുവട് വെപ്പ് കൂടിയാണ് പുണൂര്‍ അയ്യപ്പക്ഷേത്ര മുറ്റത്തുണ്ടായ ഈ സാഹോദര്യത്തിന്റെ ഈ കാഴ്ച.
Keywords: Kasaragod, Iria, Punoor, Ayyappa kshethram, Jamath committee,

Post a Comment
0 Comments