ന്യൂഡല്‍ഹി: (www.evisionnews.in) ട്വിറ്ററിലൂടെ പണം കൈമാറ്റം ചെയ്യാനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. ഇന്നലെയാണ് ബാങ്ക് പുതിയ സേവനം പുറത്തിറക്കിയത്. ഇതിനായി ബാങ്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്താല്‍ മതിയാകും.
പണം കൈമാറുന്നതിനായി കൈമാറ്റം ചെയ്യപ്പെടുന്ന ആളിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെ കുറിച്ച് ഉപഭോക്താവിന് അറിഞ്ഞിരിക്കണം. കൈമാറ്റം നടന്നതിന് ശേഷം പണം അയച്ചയാള്‍ക്ക് എസ്എംസിലൂടെ ഒരു കോഡ് ലഭിക്കും. ഈ കോഡ് പണം സ്വീകരിക്കുന്നയാള്‍ പ്രത്യേക വെബ് പേജില്‍ ഈ കോഡ് നല്‍കണം.
മറ്റൊരു ബാങ്ക് ഉപഭോക്താവുമായുള്ള ഇടപാടാണെങ്കില്‍ പ്രസ്തുത ബാങ്കിന്റെ ഐഎഫ്എസ്ഇ കോഡ് കൂടി നല്‍കണം.
Keywords: Twitter, Money Transfer, I.C.I.C.I
Keywords: Twitter, Money Transfer, I.C.I.C.I

Post a Comment
0 Comments