തളങ്കര: (www.evisionnews.in)സാമൂഹ്യ സാംസ്ക്കാരിക കലാ കായിക മേഘലകളിൽ 19 വർഷമായി നിറഞ്ഞു നിൽക്കുന്ന ബ്ലൈസ് തളങ്കര പ്രവർത്തകർക്കായി സംഘടിപ്പിച്ച പ്രീമിയർ ലീഗിൽ ബ്ലൈസ് സ്റ്റാലിയൻസ് ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ബ്ലൈസ് ചാല്ലെൻജേർസിനെയാണ് സ്റ്റാലിയൻസ് പരാജയപ്പെടുത്തിയത്.
നാലു ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിന് ക്ലബ്ബ് പരിസരത്ത് നിന്നും മാർച്ചു പാസ്റ്റോടു കൂടിയാണ് തുടക്കമായത്. മാർച്ച് പാസ്റ്റ് മുനിസിപ്പൽ ചെയർമാൻ ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
സമാപന പരിപാടിയിൽ നാലു പ്രാവിശ്യം ദേശീയ കാർ റാലി ചാംപ്യനായ മൂസ്സ ഷെരീഫ് പെർവാഡിനെ ബ്ലൈസ് തളങ്കര ആദരിച്ചു. സലീം ബഹ്റൈൻ ഉപഹാരം നൽകി.
മാഹിൻ മാസ്റ്റർ, കമറുദ്ദീൻ, നൗഫൽ തായൽ, സിദ്ദീഖ് ചക്കര, ത്വൽഹത്ത്, ഹാരിസ്, സുബൈർ, അനസ് കണ്ടത്തിൽ, പച്ചു, സലീം, ആഷിക്, നവാസ്, ഇല്ല്യാസ്, കാദർ, ഷുഹൈബ് പ്രസംഗിച്ചു.
keywords : balize-premier-league-blaze-staliyans-winners

Post a Comment
0 Comments