തലശ്ശേരി: (www.evisionnews.in) പാനൂരിന് സമീപം പൊയിലൂര്‍ തൂവക്കുന്നില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ തൂവക്കുന്ന് നെല്ലിയുള്ള പറമ്പത്ത് വിജേഷിനെ(30) കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് വിജേഷിന്റെ വീട്ടിലേക്ക് പോയ കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ. വാസുവിന്റെ വാഹനത്തിന് നേരെയും ബോംബേറുണ്ടായി. ബോംബേറില്‍ വാസു സഞ്ചരിച്ചിരുന്ന വാഹനം തകര്‍ന്നു. അദ്ദേഹത്തിന് പരിക്കില്ല.
രാവിലെ 6.30 ഓടെയാണ് വിജേഷിന് വെട്ടേറ്റത്. രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന വിജേഷിനെ വീട്ടിനുള്ളില്‍ കയറിയാണ് വെട്ടിയത്. സെന്‍ട്രല്‍ പൊയിലൂര്‍ റേഷന്‍ കടക്കു സമീപം വച്ചാണ് കെ.കെ വാസുവിന്റെ വാഹനത്തിന് നേര്‍ക്ക് ബോംബേറുണ്ടായത്. കാറില്‍ കെ.കെ വാസുവും ഭാര്യയും ഗണ്‍മാനും ഡ്രൈവറുമാണുണ്ടായിരുന്നത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് പൊയിലൂരില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Keywords: Kannur, C.P.M, OK Vasu, Tuvakkunn, Vijesh

Post a Comment
0 Comments