നിയാമി: (www.evisionnews.in) ഫ്രഞ്ച് വാരികയായ 'ഷാര്‍ലി എബ്ദോ'യില്‍ മുഹമ്മദ് നബിയെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിനെതിരെ ആഫ്രിക്കാരാജ്യമായ നൈജറില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ 45 ക്രിസ്തീയപള്ളികള്‍ അഗ്നിക്കിരയാക്കി. നിയാമിയിലെ ക്രിസ്തീയസ്‌കൂള്‍, അനാഥമന്ദിരം, അഞ്ച് ഹോട്ടലുകള്‍, 36 ബാറുകള്‍ എന്നിവയും അക്രമികള്‍ കത്തിച്ചു. ഫ്രാന്‍സിന്റെ ദേശീയപതാകയും അക്രമികള്‍ കത്തിച്ചു.
കഴിഞ്ഞദിവസം നടന്ന പ്രക്ഷോഭങ്ങളില്‍ ഇവിടെ 10 പേര്‍ മരിച്ചിരുന്നു. തലസ്ഥാനമായ നിയാമിയില്‍ 128 പേര്‍ക്കും സിന്‍ഡറില്‍ 45 പേര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. അക്രമം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം 189 പേരെ പോലീസ് കസ്റ്റിയിലെടുത്തു. പ്രതിപക്ഷ നേതാക്കളും അറസ്റ്റുചെയ്യപ്പെട്ടതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച നിയാമിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ അക്രമികള്‍ പോലീസിനുനേരേ കല്ലെറിഞ്ഞു. പോലീസ് ഇവര്‍ക്കെതിരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
Keywords: Sharlie Ebdo, Naijor, Kalapam, Christian church, Cartoon, attack

Post a Comment
0 Comments