Type Here to Get Search Results !

Bottom Ad

ടോള്‍ ഫ്രീ: സമരം ഫലംകണ്ടു; പടന്നക്കാട് ടോള്‍പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): ടെന്‍ഡര്‍ വിളിക്കാതെ നടത്തുന്ന പടന്നക്കാട് റെയില്‍വേ മേല്‍പാലം ടോള്‍പിരിവിനെതിരെ സമരവുമായി ഡി.വൈ.എഫ്.ഐ. രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് പിരിവ് താല്‍കാലികമായി നിര്‍ത്തിവെച്ചത്. 
സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ടോള്‍ബൂത്തിലെത്തി ഉപരോധം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പിരിവ് നിര്‍ത്തിവെക്കേണ്ടിവന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ പിരിവ് തുടരാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഡി.വൈ.എഫ്.ഐ. മുന്നറിയിപ്പ് നല്കി. 

കഴിഞ്ഞ ഒമ്പതുമാസമായി പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് ടോള്‍പിരിവ് നടത്തുന്നത്. ടോള്‍ പിരിക്കാന്‍ ടെന്‍ഡര്‍ എടുത്ത കരാറുകാരന്റെ കാലാവധി കഴിഞ്ഞ ഏപ്രിലില്‍ തീര്‍ന്നിരുന്നു. കരാര്‍ മൂന്നുമാസം നീട്ടിനല്കി. അതിനിടെ കേരളത്തിലെ ദേശീയപാതയുടെ ചുമതല കേന്ദ്രം കേരളത്തിന് കൈമാറിയത് ഇവിടത്തെ ടെന്‍ഡര്‍നടപടിയെയും ബാധിച്ചു. സംസ്ഥാന സര്‍ക്കാറാണ് പുതിയ ടെന്‍ഡര്‍ അനുവദിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം കൈയൊഴിഞ്ഞു. പുതിയ വിജ്ഞാപനം ഇറക്കിയാലെ ടെന്‍ഡര്‍ വിളിക്കാനാകൂവെന്നതടക്കമുള്ള സാങ്കേതികത്വം പറഞ്ഞ് സംസ്ഥാന സര്‍ക്കാറും ഇത് നീട്ടി ക്കൊണ്ടുപോയി.

സര്‍ക്കാര്‍ നിലവിലുള്ള നിരക്കിലാണ് നേരിട്ട് ടോള്‍പിരിക്കുന്നത്. പുതിയ ടെന്‍ഡര്‍ വിളിച്ചാല്‍ അതനുസരിച്ച് നിരക്ക് കുറയുമെന്നും ഡി.വൈ.എഫ്.ഐ. ചൂണ്ടിക്കാട്ടുന്നു. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ മാത്രമേ പുതിയ കരാറുകാരെ ഏല്പിക്കാനാകൂ എന്ന നിലപാടിലാണ് ദേശീയപാതാ വിഭാഗം. അതുവരെ ടോള്‍പിരിവ് നടത്തുന്നതുസംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് ശനിയാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടത്.

evisionnews


keywords: kasaragod-kanhagad-tollpirivu-padannakkad-news.in

Post a Comment

0 Comments

Top Post Ad

Below Post Ad