Type Here to Get Search Results !

Bottom Ad

മകളുടെ കല്യാണം ക്ഷണിച്ചുവരുന്നതിനിടെ കുന്നില്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): മകളുടെ കല്യാണം ക്ഷണിച്ചുവരുന്നതിനിടെ കുന്നില്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ മുഹമ്മദ് ഷാഫി (68) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് മരണം.

ജനുവരി 15 ന് നടക്കേണ്ട മകളുടെ കല്യാണം ക്ഷണിക്കാന്‍ ബന്ധുവീട്ടില്‍ പോയി വരുന്നതിനിടയില്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

റുഖിയ ഭാര്യയാണ്. യുവ എഴുത്തുകാരന്‍ മാഹിന്‍ കുന്നില്‍, ജാബിര്‍കുന്നില്‍ (ഉത്തരദേശം) എന്നിവരടക്കം അഞ്ച് മക്കളുണ്ട്.

മയ്യിത്ത് വൈകുന്നേരം 4.30ന് കുന്നില്‍ ബദര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.



keywords:obitury-muhammed-shafi

Post a Comment

0 Comments

Top Post Ad

Below Post Ad