മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം മേഖല എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന ഗോള്‍ഡന്‍ അബ്ദുല്‍ ഖാദിര്‍ സാഹിബ് അനുസ്മരണം 23ന്. ഹൊസങ്കടിയില്‍ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ദിഖ്‌റ് മജ്‌ലിസിന് ഹബീബ് തങ്ങള്‍ നേതൃത്വം നല്‍കും. കെഎച്ച് അബ്ദല്‍ ഖാദിര്‍ ഹാജി കായര്‍ക്കട്ടെ, ആര്‍കെ ബാവ ഹാജി, ആദം ഫാസി, മൂഹമ്മദ് ഫൈസി കജെ, അബ്ബാസ് ദാരിമി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, എന്നിവര്‍ സംബന്ധിക്കും.
Keywords: Kasaragod-skssf-manjeshwer-anusmaranam-golden-abdulkhader

Post a Comment
0 Comments