നീലേശ്വരം (www.evisionnews.in): മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരത്തെ സിറ്റി വാര്‍ത്താ പത്രാധിപനായ സേതു ബങ്കളത്തെ ആക്രമിച്ച കേസില്‍ നീലേശ്വരം പാലക്കാട്ട് പുതിയപറമ്പത്തെ വി.വി പ്രദീഷ് (38), ചിറപ്പുറം കണിയാച്ചേരിയിലെ എം. രമേശന്‍ (43), പട്ടേന പുതുക്കാട്ടെ പി ശരത്കുമാര്‍ (26), പുതുക്കൈയിലെ കെ പ്രമോദ് (31), ചിറപ്പുറത്തെ കെ.പി സുജേഷ് (21), പട്ടേനയിലെ പി ചന്ദ്രന്‍ (41) എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനാണ് കോടതി നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം പ്രതികള്‍ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 2014 ജൂണ്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഓട്ടോയില്‍ വീട്ടിലേക്ക് പോവുമ്പോള്‍ മറ്റൊരു ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്നെത്തിയ സംഘം പട്ടേനയിലെ പുതിയ പറമ്പത്ത് കാവിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് ഒരു വയലിലേക്ക് കൊണ്ടുപോയി കഴുത്തില്‍ മുണ്ടിട്ട് മുറുക്കി കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
Keywords: Kasaragod-news-media-attack-arrest-police-arrest
.jpg)
Post a Comment
0 Comments