എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും
തളങ്കര: (www.evisionnews.in) മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാ മത്സര പരിപാടി കാലിബര്‍ ക്ലാഷ് '15 ന് വ്യാഴായ്ച്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തോടെ തിരശ്ശീല വീഴും. മാലിക് ദീനാര്‍ മസ്ജിദ് അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനം എം. എല്‍. എ എന്‍. എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്്മദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ക്കും. അക്കാദമി ചെയര്‍മാന്‍ മഹ്്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. വിവിധ മത്സരയിനങ്ങളില്‍ കഴിവ് തെളിയിച്ച തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും നടക്കും.
അക്കാദമി കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട്, പ്രിന്‍സിപ്പല്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍, മനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, സി. എം. കുഞ്ഞി മുഹമ്മദ് ഹാജി, കെ. എ ഇബ്രാഹീം ഹാജി, കെ. എം അബ്ദുല്‍ റഹ്്മാന്‍, ഹാഷിം കടവത്ത്, യൂനുസ് അലി ഹുദവി, ബഷീര്‍ വോളിബോള്‍, ടി. എ ശാഫി, കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ റഹ്്മാന്‍ ബാങ്കോട്, എം. പി ശാഫി ഹാജി, യൂസുഫ് ഹൈദര്‍, സലീം തളങ്കര തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Malik Deenar Islamic Academy, Calibar clash

Post a Comment
0 Comments