Type Here to Get Search Results !

Bottom Ad

നാടിന് ഇനി ആ തണലില്ല മരമുത്തശ്ശിയെ നാട്ടുകാര്‍ കണ്ണീരോടെ യാത്രയാക്കി

ബോവിക്കാനം:(www.evisionnews.in)പതിറ്റാണ്ടുകാലം നാടിന് തണലേകിയ ബോവിക്കാനം ടൗണിലെ മരമുത്തശ്ശി യാത്രയാവുന്നു. ടൗണ്‍ വികസനത്തിന്റെ ഭാഗമായി വെട്ടിമാറ്റുന്ന ബസ് സ്റ്റാന്റിന് സമീപത്തെ മരമുത്തശ്ശിക്ക് നാട് ദു:ഖത്തോടെ വിട നല്‍കി. മരത്തിന് ഇന്ന് കോടാളി വീഴും. 
evisionnews


മുളിയാര്‍ പുഞ്ചിരി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മരചുംബന സമരത്തിലാണ് വികാരപരമായ യാത്രയയപ്പ് ഒരുക്കിയത്. 
75 വര്‍ഷത്തിലേറെ പഴക്കമുള്ള മരം നിരവധി തലമുറകള്‍ക്കാണ് തണലേകിയത്. അസൗകര്യം നിറഞ്ഞ ബസ് വെയ്റ്റിംഗിന് കേന്ദ്രത്തില്‍ ആളുകളെ ഉള്‍ക്കൊള്ളാനാവാതെ വരുമ്പോള്‍ ഈ മരണമായിരുന്നു തണലും സാന്ത്വനവും പകര്‍ന്നിരുന്നത്. പത്തു വര്‍ഷം മുമ്പ് റോഡ് വികസനത്തിന് വേണ്ടി ബോവിക്കാനത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നീക്കമുണ്ടായപ്പോള്‍ മുളിയാര്‍ പുഞ്ചിരി ക്ലബ്ബ് പ്രവര്‍ത്തകര്‍ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ മരമുത്തശ്ശിയിലെ ഒരംഗമാണ് ഇത്. ഡിവൈഡര്‍ സ്ഥാപിച്ചതോടെ ഗതാഗതത്തിന് ഏറെ തടസ്സമായതോടെയാണ് മരം വെട്ടിമാറ്റാന്‍ നാട്ടുകാര്‍ മനസ്സില്ലാ മനസ്സോടെ സമ്മതം നല്‍കിയത്. 
മരമുത്തശ്ശിയെ ചുംബിച്ച് കൊണ്ടായിരുന്നു യാത്രയയപ്പ്. പ്രിയപ്പെട്ട മരത്തിന് യാത്രയപ്പ് നല്‍കാന്‍ ജനപ്രതിനിതികളും സാംസ്‌ക്കാരിക നായകരും ഓട്ടോഡ്രൈവര്‍മാരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപേര്‍ എത്തിയിരുന്നു. 
ചടങ്ങില്‍ പുഞ്ചിരി ക്ലബ്ബ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.അഷറഫ് സ്വാഗതം പറഞ്ഞു. ഷെരീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, സിദ്ദീഖ് ബോവിക്കാനം, എബി കുട്ടിയാനം, അബ്ബാസ് മുതലപ്പാറ, ബി.സി.കുമാരന്‍, ബി.കെ.നിസാര്‍, അസൈന്‍ നവാസ്, ജാസര്‍ പൊവ്വല്‍, ഷറഫുദ്ദീന്‍ ആലൂര്‍,അഷഫ് മുന്നി സംസാരിച്ചു. 

keywords :grand mother-tree-tear-boivikkanam

Post a Comment

0 Comments

Top Post Ad

Below Post Ad