കാസര്‍കോട്: (www.evisionnews.in) അധ്യാപന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. സി.എച്ച് അഹമദ് ഹുസൈനെ ആദരിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുകളും സംഘടിപ്പിക്കുന്ന സ്‌നേഹ കൂട്ടായ്മയുടെ ബ്രൗഷര്‍ പ്രസ് ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി.സഗീര്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്തിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
ഇതിനോടനുബന്ധിച്ച് വിപുലമായ കാരുണ്യ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സെമിനാറുകള്‍, കലാപരിപാടികള്‍, അനുമോദന സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
ചടങ്ങില്‍ വൈസ്.ചെയര്‍മാന്‍ എ.ബി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. പി.എ അഷ്‌റഫ് അലി, പ്രൊഫ. ഗോപിനാഥ്, എം.വര്‍ഗ്ഗീസ്, ഷരീഫ് കാപ്പില്‍, അബ്ദുല്ല കുഞ്ഞി നജാത്ത്, അബ്ദുല്‍ റഹ്മാന്‍ പടഌ ടി.എ ഷാഫി, ഗഫൂര്‍ ചേരങ്കൈ തുടങ്ങിയവര്‍ പങ്കെടുത്തു. ഹാഷിം എരിയാല്‍ സ്വാഗതവും സി.എല്‍ ഹമീദ് നന്ദിയും പറഞ്ഞു.
Keywords: Prof. C.H Ahmad Hussain, Adyapanathinde ara noottand, Browsher, K.S Abdulla English Medium school

Post a Comment
0 Comments