കാസര്‍കോട് :(www.evisionnews.in)ജില്ലാ ആസ്ഥാനത്ത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കും. 26ന് രാവിലെ എട്ടിന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യസമര സേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ മുതലായവര്‍ പരിപാടികളില്‍ സംബന്ധിച്ച് റിപ്പബ്ലിക് ദിനാഘോഷം വിജയപ്രദമാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും നിര്‍ബന്ധമായും റിപ്പബ്ലിക് ദിന പരേഡില്‍ സംബന്ധിക്കേണ്ടതാണ്.
keywords : republic-day-ministre-anoop-jacob-flag

Post a Comment
0 Comments