കോഴിക്കോട്: (www.evisionnews.in) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായി ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടക്കുന്നത്. 914 പോയിന്റുമായി പാലക്കാടാണ് മുന്നില്‍. പോയിന്റുമായാണ് പാലക്കാടും കോഴിക്കോടും സ്വര്‍ണക്കപ്പിനുള്ള പോരാട്ടം നടത്തുന്നത്.
സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പ്രധാന വേദിയായ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷനാകും. സിനിമാതാരങ്ങളായ ജയറാം, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുക്കും.
Keywords: state kalolsavam, Palakkad, kozhikkod, tie

Post a Comment
0 Comments