കാസര്‍കോട്: (www.evisionnews.in) കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് പലരില്‍ നിന്നായി പണം സ്വരൂപിക്കുകയും വിനോദയാത്രകള്‍ പോയി പണം ധൂര്‍ത്തടിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെ ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി. ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെയാണ് അന്വേഷണം.
ഏഴ് ലക്ഷം രൂപയോളം സ്വരൂപിച്ചതായാണ് വിവരം. താന്‍ കാന്‍സര്‍ രോഗിയാണെന്നും ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പണമെന്നും വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടതായറിയുന്നു. കൂടാതെ എറണാകുളത്ത് റെഡിമെയ്ഡ് കട തുടങ്ങാനെന്നും പറഞ്ഞ് ചില സ്ത്രീകളില്‍ നിന്നും പണം വാങ്ങിയുട്ടുണ്ടത്രേ. സംശയം തോന്നിയ ഒരാള്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിക്കെതിരെ അന്വേഷണം നടന്നു വരികയാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Keywords: Cancer patient, town police, Eranakulam, readymad

Post a Comment
0 Comments