കാസര്‍കോട് (www.evisionnews.in): ലോഡ്ജില്‍ സംശയ സാഹചര്യത്തില്‍ കണ്ട മോഷണക്കേസ് പ്രതികളായ മൂന്നു പേരെ കാസര്‍കോട് സി.ഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍പള്ളിയിലെ കാരാട്ട് നൗഷാദ് (36), കൊവ്വല്‍ പള്ളിയിലെ സി.എ. റൈസ് (24), നെല്ലിക്കട്ടയിലെ മുഹമ്മദ് സഫ്വാന്(20) എന്നിവരാണു അറസ്റ്റിലായത്.
കാസര്‍കോട് അശ്വിനിനഗറിലെ ഒരു ലോഡ്ജില്‍ നിന്നാണു ഇവരെ പിടികൂടിയത്. ചില മോഷണക്കേസുകളില്‍ പ്രതികളാണ് ഇവരെന്നു പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെതുടര്‍ന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
Keywords: Kasaragod-lodge-victims-ci pk sushakaran-arrest
.jpg)
Post a Comment
0 Comments