ന്യൂഡല്‍ഹി: (www.evisionnews.in) എന്നെ റേപ്പ് ചെയ്യൂ എന്ന പേരില്‍ ബലാത്സംഗങ്ങള്‍ക്കെതിരെയുള്ള വിഡിയോ വൈറലാകുന്നു. സമൂഹം സ്ത്രീ സുരക്ഷയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെ രൂക്ഷമായ ഭാഷയില്‍ ആക്ഷേപിക്കുന്ന വിഡിയോ ആരംഭിക്കുന്നത് റേപ്പ് ചെയ്യാന്‍ ക്ഷണിച്ചുകൊണ്ടാണ്. സ്ത്രീ ശരീരത്തെ വെറും മാംസമായും ലൈംഗിക ഉപകരണവുമായും മാത്രം കാണുന്ന പുരുഷന്മാര്‍ക്കുള്ള താക്കീതാണ് വിഡിയോ.നമ്മുടെ രാജ്യത്ത് മൂന്ന് മാസമുള്ള കുഞ്ഞ് മുതല്‍ 90 വയസ്സുള്ള അമ്മമാര്‍വരെ സുരക്ഷിതരല്ലെന്നും ഇവരെല്ലാം പലരുടെയും കഴുകന്‍ കണ്ണുകളിലെ നോട്ടപുള്ളികളാണെന്നും വിഡിയോ ഓര്‍മിപ്പിക്കുന്നു. സാമൂഹിക പ്രചരണാര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന വിഡിയോ മനീഷ് ഗുപ്തയാണ് നിര്‍മിച്ചിരിക്കുന്നത്. മാധുരി ദേശായിയാണ് അവതാരക.
Keywords: Enne rape cheyyoo, vedio, viral, Maneesh Guptha, Madhuri Desai
Post a Comment
0 Comments