മാഡ്രിഡ്: (www.evisionnews.in) സ്പാനിഷ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ ബാഴ്‌സലോണയ്ക്ക് വിജയം. കരുത്തരായ. അത്‌ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. നൗകാമ്പില്‍ നടന്ന മല്‍സരത്തില്‍ ലയണല്‍ മെസിയാണ് കാറ്റലന്‍ ക്ലബിന്റെ വിജയ ഗോള്‍ നേടിയത്.
എണ്‍പത്തിയഞ്ചാം മിനിറ്റില്‍ മെസിയുടെ പെനാല്‍റ്റി അത്‌ലറ്റിക്കോ ഗോള്‍കീപ്പര്‍ ജാന്‍ ഒബാലക്ക് തട്ടിത്തെറിപ്പിച്ചു. എന്നാല്‍ ആ റീബൗണ്ട് മെസിതന്നെ വലയില്‍ എത്തിച്ചതോടെയാണ് ബാഴ്‌സ ജയം നേടിയത്. രണ്ടാം പാദമല്‍സരം അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ നടക്കും.
മറ്റൊരു ക്വാര്‍ട്ടറില്‍ വില്ലാറയല്‍ ഗറ്റാഫയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. മലാഗ- അത്‌ലറ്റിക് ക്ലബ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
Keywords: Madrid, spanish cup, quarter final, first leg, penalty

Post a Comment
0 Comments