കാഞ്ഞങ്ങാട് (www.evisionnews.in): കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനടുത്തുള്ള ഫ്രൂട്ട്സ് കടയിലും മൊബൈല്‍ ഫോണ്‍ ഷോപ്പിലും വെള്ളിയാഴ്ച ഉച്ചയ്ക്കും നോര്‍ത്ത് കോട്ടച്ചേരിയിലെ മൊബൈല്‍ ഷോപ്പില്‍ വെള്ളിയാഴ്ച രാത്രിയും കവര്‍ച്ച നടന്നു.
ട്രാഫിക് ജംഗ്ഷനടുത്ത് റെയില്‍വെസ്റ്റേഷനിലേക്ക് പോകുന്ന റോഡിന് സമീപത്തുള്ള കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പിലെ എന്‍ പി മുഹമ്മദ് കുഞ്ഞിയുടെ ഫ്രൂട്‌സ് കടയിലും ഇതേ കെട്ടിടത്തിന്റെ മുകളിലെ നിലയിലുള്ള മലബാര്‍ കമ്മ്യൂണിക്കേഷന്‍ മൊബൈല്‍ ഷോപ്പിലുമാണ് നട്ടുച്ചയ്ക്ക് കവര്‍ച്ച നടന്നത്.
രണ്ട് കടകളിലെയും ജീവനക്കാര്‍ ഉച്ചയ്ക്ക് 12.50 മണിയോടെ പള്ളിയില്‍ പോയസമയത്താണ് കവര്‍ച്ച നടന്നത്. ഉച്ചയ്ക്ക് 1.05 മണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഫ്രൂട്ട്‌സ് കടയുടെയും മൊബൈല്‍ ഷോപ്പിന്റെയും ഗ്ലാസ് കവാടം കുത്തിത്തുറന്നാണ് കവര്‍ച്ച.
ഫ്രൂട്ട്‌സ് കടയില്‍ നിന്നും 4000 രൂപയും 3000 രൂപയുടെ സ്മാര്‍ട്ട് ഫോണും മോഷണം പോയി. മൊബൈല്‍ ഷോപ്പില്‍ നിന്നും 14000 രൂപയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
വെള്ളിയാഴ്ച രാത്രി നടന്ന കവര്‍ച്ചയില്‍ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്കെെ
മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് പത്തിലധികം ഫോണുകള്‍ മോഷണംപോയി. അകത്ത് കടന്ന മോഷ്ടാക്കള്‍ മൈക്ക്രോമാക്‌സ്, നോക്കിയ, സാംസംഗ് തുടങ്ങിയ കമ്പനികളുടെ മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. ഫോണ് കൈക്കലാക്കി കവര് ഉപേക്ഷിച്ചനിലയിലാണ്. ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി.
രാത്രികാല പട്രോളിംങ് ശക്തമാക്കണമെന്നും പ്രതികളെ ഉടന് പ്രതികളെ പിടികൂടണമെന്നും മൊബൈല് ഡീലേഴ്സ് അസോസിയേഷന് കാഞ്ഞങ്ങാട് മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു.

Keywords: Kasaragod-kanhangad-mobile-robbery-in-shop-friday

Post a Comment
0 Comments