Type Here to Get Search Results !

Bottom Ad

സിപിഎം നേതാക്കള്‍ മാനസീകമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി

കാഞ്ഞങ്ങാട് (www.evisionnews.in): തനിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തി സിപിഎം നേതാക്കള്‍ മാനസീകമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്‍രെ പത്ര സമ്മേളനം.

പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്താണ് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പത്രസമ്മേളനം നടത്തി സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. തന്നെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുന്നതിനായി സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെ വ്യാപകമായി പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുവെന്ന് സുപ്രിയ അജിത്ത് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പഞ്ചായത്ത് ജനങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തി നടപ്പിലാക്കിയ പദ്ധതികളില്‍ അഴിമതി കാണുകയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപമാനിക്കുകയും ചെയ്യുന്ന സമീപനം തുടരുകയാണെങ്കില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രിയ മുന്നറിയിപ്പ് നല്‍കി. ഒരു സ്ത്രീയാണെന്ന പരിഗണനപോലും നല്‍കാതെയാണ് തന്നെ ഇങ്ങനെ പീഡിപ്പിക്കുന്നതെന്നും സുപ്രിയ ചൂണ്ടിക്കാട്ടി.

evisionnews


Keywords; Kasaragod-kanhagad-panchayath-poster-cpm-pressconference
Tags

Post a Comment

0 Comments

Top Post Ad

Below Post Ad