Type Here to Get Search Results !

Bottom Ad

അക്രമം ഭയന്ന് പി.കെ സിനിമ കാഞ്ഞങ്ങാട്ട് നിന്ന് പിന്‍വലിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): അക്രമണ ഭീഷണിയെ തുടര്‍ന്ന് വിവാദ ചലച്ചിത്രമായ പി.കെ കാഞ്ഞങ്ങാട്ടെ സിനിമാ തീയേറ്ററില്‍ നിന്ന് പിന്‍വലിച്ചു. 

കാഞ്ഞങ്ങാട് വിനായക കോംപ്ലക്‌സില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടന്നുവരികയായിരുന്ന അമീര്‍ഖാന്‍ ചിത്രം പൊടുന്നനെയാണ് തിയേറ്ററില്‍ നിന്നും പിന്‍വലിച്ചത്. പി.കെ സിനിമ പ്രദര്‍ശിപ്പിക്കുന്ന കേരളത്തിലെ മറ്റ് തിയേറ്ററുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട്ടും സമാന സംഭവമുണ്ടാകുമെന്ന പ്രചാരണം ശക്തമായിരുന്നു. 

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പികെ കാണാനായി കാഞ്ഞങ്ങാട്ടെ തിയേറ്ററിലേക്ക് പ്രേക്ഷകരുടെ ഒഴുക്ക് തന്നെയുണ്ടായിരുന്നു. ഇതിനിടെ പികെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതം ഗുരുതരമാകുമെന്നും ചിലര്‍ തിയേറ്റര്‍ ഉടമയെ നേരില്‍ കണ്ട് ഭീഷണി സ്വരത്തില്‍ പറഞ്ഞതായും ഈ സാഹചര്യത്തിലാണ് സിനിമ പിന്‍വലിച്ചതെന്നും സൂചനയുണ്ട്.

evisionnews


Keywords: Kasaragod-kanhangad-pk-cinema-vinayaka-complex-banned

Post a Comment

0 Comments

Top Post Ad

Below Post Ad