കാഞ്ഞങ്ങാട് (www.evisionnews.in): ഭര്‍ത്താവിന്റെ സ്വത്തവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ടാം ഭാര്യയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആദ്യഭാര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ സിഎം ആയിഷയുടെ (41) പരാതിപ്രകാരം ഭര്‍ത്താവ് അബ്ദുള്‍ റഹ്മാന്റെ ആദ്യഭാര്യ ജാഹിദ, ബന്ധുവായ നബീസ, നബീസയുടെ ഭര്‍ത്താവ് അസീസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
2015 ജനുവരി 5നാണ് സംഭവം. ആയിഷ മൂന്നു വയസ്സുള്ള മകന്‍ അജ്മലിനും തന്റെ സഹോദരിക്കുമൊപ്പം ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. അബ്ദു റഹ്മാന്‍ ആഴ്ചയില്‍ ഒരു ദിവസം ഇവിടെ വന്ന് താമസിക്കാറുണ്ട്. സംഭവത്തിന് തലേ ദിവസം രാത്രി സ്വത്ത് സംബന്ധമായ കാര്യം സംസാരിക്കാനായി ആയിഷ അബ്ദു റഹ്മാനെ ഫോണില്‍ വിളിച്ചെങ്കിലും മറ്റൊരാളാണ് ഫോണെടുത്തത്.
പിറ്റേ ദിവസം രാവിലെ ആയിഷ വീണ്ടും ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചെങ്കിലും ബന്ധുവായ നബീസ ഫോണെടുക്കുകയും തന്റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആയിഷ നബീസയുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ നബീസയ്ക്കും ഭര്‍ത്താവ് അസീസിനും പുറമെ അബ്ദു റഹ്മാന്റെ ആദ്യഭാര്യ ജാഹിദയുമുണ്ടായിരുന്നു. സ്വത്ത് സംബന്ധമായ കാര്യം സംസാരിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവിന്റെ സ്വത്ത് തരില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് ജാഹിദ ആയിഷയെ മര്‍ദ്ദിക്കുകയായിരുന്നു. നബീസയും അസീസും ജാഹിദയ്‌ക്കൊപ്പം ചേര്‍ന്ന് തന്നെ അടിച്ചുപരിക്കേല്‍പ്പിക്കുകയാണുണ്ടായതെന്നും ആയിഷയുടെ പരാതിയില്‍ പറയുന്നു.
Keywords: Kasaragod-kanhangad-phone-case-first-wife-attack
.jpg)
Post a Comment
0 Comments