Type Here to Get Search Results !

Bottom Ad

യുവാക്കളെ ബസ് തടഞ്ഞ് ആക്രമിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.in): യുവാക്കളെ ബസ് തടഞ്ഞ് മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. 

ഹൊസ്ദുര്‍ഗ് കടപ്പുറത്തെ പ്രേമന്റെ മകനും മത്സ്യതൊഴിലാളിയുമായ പി കെ പ്രജീഷ് (21), സുഹൃത്ത് ഹരികൃഷ്ണന്‍ എന്നിവരെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ തമാസിക്കുന്ന അഫ്‌സലിനെയാണ് (21) ഹൊസ്ദുര്‍ഗ് എസ്‌ഐ കെ ബിജുലാല്‍ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം രാവിലെ ചിത്താരി ഇലക്ട്രിസിറ്റി ഓഫീസില്‍ വൈദ്യുതി ബില്‍ അടച്ച ശേഷം കാഞ്ഞങ്ങാട്ടേക്ക് സ്വകാര്യ ബസ്സില്‍ തിരിച്ചു വരികയായിരുന്ന പ്രജീഷിനെയും ഹരികൃഷ്ണനെയും അതിഞ്ഞാലില്‍ അഫ്‌സലിന്റെയും അജ്മലിന്റെയും നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു.

evisionnews


Keywords: Kasaragod-attack-main-criminal-arrest-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad