Type Here to Get Search Results !

Bottom Ad

മര്‍ക്കസ് നോളജ് സിറ്റിയുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

www.evisionnews.in

കോഴിക്കോട് (www.evisionnews.in): മര്‍ക്കസ് നോളജ് സിറ്റിയുടെ നിര്‍മാണം നിര്‍ത്തി വയ്ക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇനിയൊരുത്തരവുണ്ടാകുന്നതുവരെ നിര്‍മാണം പാടില്ലെന്നാണ് ഹരിത ട്രെബ്യൂണല്‍ ഉത്തരവിട്ടത്. 

പരിസ്ഥിതി നിയമം ലംഘിച്ചെന്നും സര്‍ക്കാര്‍ അനുമതി വാങ്ങിയില്ലെന്നും കാണിച്ച് പ്രവര്‍ത്തകന്‍ അഡ്വ. സവാദ് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എം. ചൊക്കലിംഗം, പ്രൊഫ. ആര്‍. നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ചാണ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ഉത്തരവിറക്കിയത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരാണ് മര്‍ക്കസ് നോളജ് സിറ്റിയുടെ ചെയര്‍മാന്‍. പ്രഖ്യാപിച്ചത് മുതല്‍ തന്നെ ഉടലെടുത്ത ആരോപണങ്ങള്‍ക്കിടയിലാണ് നോളജ് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെച്ചത്.

Keywords: Kozikkod-calicut-news-knowledge-city-markas-ap-haritha tribunal



Tags

Post a Comment

0 Comments

Top Post Ad

Below Post Ad