പള്ളിക്കര (www.evisionnews.in) : പള്ളിപ്പുഴ ഗവ. വെല്‍ഫയര്‍ എല്‍.പി സ്‌കൂളിനടുത്ത് കച്ചവടം നടത്തുന്ന തിരുവനന്തപുരം സ്വദേശിനി റൈഹാന എന്ന 38 കാരി അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത് അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ മനം നൊന്ത്. ഗുളിക കഴിച്ച് അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റൈഹാനയില്‍ നിന്ന് ബേക്കല്‍ എഎസ്‌ഐ ശശി മൊഴിയെടുത്തപ്പോഴാണ് സംഭവം അയല്‍വാസിയിലേക്ക് നീങ്ങിയത്.
വീടും കുടുംബവും ഉപേക്ഷിച്ച് തിരുവനന്തപുരം വിട്ട റൈഹാന പള്ളിപ്പുഴയില്‍ അനാദി കച്ചവടം നടത്തിവരികയായിരുന്നു. കടയുടെ അടുത്ത് തന്നെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചാണ് താമസം. അയല്‍പക്കത്തുള്ള ഒരു കുട്ടി റൈഹാനയുടെ കടയില്‍ നിന്ന് തുണിത്തരം കടമായി വാങ്ങിയിരുന്നു. ഈ പണം കിട്ടാത്തതിനെ തുടര്‍ന്ന് കുട്ടിയോട് റൈഹാന കാര്യങ്ങള്‍ പറയുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ ചൊല്ലി കുട്ടിയുടെ പിതാവ് കടയിലെത്തി റഹ്‌യാനയെ പരസ്യമായി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
അപമാനിതയായ റൈഹാന സംഭവത്തില്‍ മനം നൊന്ത് വീട്ടില്‍ ഉണ്ടായിരുന്ന 70 ലധികം ഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അത്യാസന്ന നിലയിലായ യുവതിയെ പരിസരവാസികള്‍ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.
റൈഹാനയെ മര്‍ദ്ദിച്ചതിന് കണ്ടാലറിയാവുന്ന 31 വയസ്സ് പ്രായം തോന്നിക്കുന്ന അയല്‍വാസിക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
Keywords; kasaragod-rihana-suicide-attempt-olice-case-neighbor-

Post a Comment
0 Comments