Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സ്ഥാപിക്കണം: ഓണ്‍ലൈന്‍ സമരത്തിനൊരുങ്ങി ബ്ലൈസ് തളങ്കര

കാസര്‍കോട്: (www.evisionnews.in)  രാജ്യത്തെ തന്നെ പ്രവാസികളില്‍ നല്ലൊരു ശതമാനം പ്രാധിനിത്യമുള്ള കാസര്‍കോട് ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബ്ലൈസ് തളങ്കര ഓണ്‍ലൈന്‍ സമരത്തിനൊരുങ്ങുന്നു. പാസ്‌പോര്‍ട്ട് ആവശ്യത്തിനായി പയ്യന്നൂരിനെയും കോഴിക്കോടിനെയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഫോട്ടോ എടുക്കാന്‍ രാവിലെ തന്നെ എത്തേണ്ട ആവശ്യമുള്ളതിനാല്‍ ട്രെയിന്‍ യാത്രയടക്കം ചെയ്യാന്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനടക്കം പോകുന്ന പ്രായക്കൂടുതലുള്ളവര്‍ക്ക് വളരെയധികം പ്രയാസമാകുന്നുണ്ട്. ഈ ആവശ്യ പൂര്‍ത്തീകരണത്തിന് വേണ്ടി ജനപ്രതിനിധികള്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം അയക്കാമെന്നും ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഈ ഓണ്‍ലൈന്‍ സമരത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഇതിനു വേണ്ടി തയ്യാറാക്കിയ പേജില്‍ നിങ്ങളുടെ ഫോട്ടോയും പേരും കൂട്ടിച്ചേര്‍ത്ത് #kasaragodpassportsevakendra എന്നെഴുതി ഓണ്‍ലൈന്‍ സൈറ്റുകളില്‍ പോസ്റ്റു ചെയ്യണം.

evisionnews.in



Keywords: Kasaragod, Passport, seva centre, Online, Blaze Thalangara



Post a Comment

0 Comments

Top Post Ad

Below Post Ad