കാസര്‍കോട് (www.evisionnews.in); കാസര്‍കോട് മഹോത്സവില്‍ ഇശല്‍ മഴപെയ്യിച്ച് പ്രശസ്ത മാപ്പിളപ്പാട്ടുകാരായ കണ്ണൂര്‍ ഷെരീഫും രഹ്നയും. ദുബായ് കത്തുപാട്ടുകളും പ്രവാചക പ്രകീര്‍ത്തന ഈരടികളുമായി സംഗീത വര്‍ഷം തീര്‍ത്തപ്പോള്‍ കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്‌റ്റേഡിയം ആസ്വാദകരെ കൊണ്ട് നിറഞ്ഞുകവിഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര സ്‌പോണ്‍സര്‍ ചെയ്ത ഇശല്‍ രാവ് അരങ്ങേറിയത്. കണ്ണൂര്‍ ഷരീഫിനും രഹ്നക്കും പുറമെ കാസര്‍കോടിന്റെ ഇതിഹാസമായ നവാസ്, റിയാനാ മഞ്ചേശ്വരം, ഷാനിഫ്, അബൂബക്കര്‍ നായന്മാര്‍മൂല, ഷാജി എന്നിവരും തിങ്ങിനിറഞ്ഞ കാണികളെ സംഗീതലഹരിയിലാക്കി. മഹോത്സവം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ ജനസഞ്ചയമാണ് കഴിഞ്ഞ രാത്രിയില്‍ വിദ്യാനഗറിലേക്ക് ഒഴുകിയെത്തിയത്.
ചടങ്ങില്‍ വ്യവസായ പ്രമുഖരും കലാപ്രേമികളുമായ യഹ് യ തളങ്കര, എംപി ഷാഫി ഹാജി എന്നിവരെ ആദരിച്ചു. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, പിബി അബ്ദുല്‍ റസാഖ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords; Kasaragod-maholsavu-vidyanagar-friday-shereef-rahna-yahya thalanagara

Post a Comment
0 Comments