Type Here to Get Search Results !

Bottom Ad

തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കുടുംബശ്രീ സെക്രട്ടറി മരിച്ചു

ബേക്കല്‍ (www.evisionnews.in): ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പൂച്ചക്കാട് കിഴക്കെക്കര അടുക്കത്തെ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ശ്രീന (23)ആണ് മരിച്ചത്. 

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ ശ്രീന ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹ്ത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീനയെ ആദ്യം മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കാസര്‍കോട്ടേക്ക് മാറ്റുകയായിരുന്നു. 

കുടുംബശ്രീ യൂണിറ്റിലുണ്ടായ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. ശ്രീനക്ക് ആറുമാസം പ്രായമുള്ള കുട്ടിയുണ്ട്.

evisionnews


Keywords: Kasaragod-bekal-dhreena-suicide-attempt-died-in hospital-today

Post a Comment

0 Comments

Top Post Ad

Below Post Ad