Type Here to Get Search Results !

Bottom Ad

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ രമേശനെതിരെ ആള്‍മാറാട്ടത്തിന് മറ്റൊരു കേസ്

കാഞ്ഞങ്ങാട് (www.evisionnews.in): വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പന്‍കാവിലെ ടി രമേശനെ (52)നെതിരെ ആള്‍മാറാട്ടത്തിന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പയ്യന്നൂര്‍ പട്ടോളയിലെ സി.കെ രാജേഷിന്റെ പരാതിയിലാണ് രമേശനെതിരെ കേസെടുത്തത്.

പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനടുത്ത് വെല്‍ഡിംങ് ജോലി ചെയ്യുന്ന രാജേഷിന്റെ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും ഉപയോഗിച്ച് സ്വന്തം പേരില്‍ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് എടുത്ത് ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. 

evisionnews


Keywords: Kasaragod-kanhangad-case-rameshan-fake-certificate-creation-case-in-hosdurge

Post a Comment

0 Comments

Top Post Ad

Below Post Ad