കാഞ്ഞങ്ങാട്: (www.evisionnews.in) സംഘര്‍ഷം നിലനില്‍ക്കുന്ന മടിക്കൈ അമ്പലത്തുകരയില്‍ വീണ്ടും ആക്രമം. എ.ബി.വി.പി പ്രവര്‍ത്തകന് പരിക്കേറ്റു. പയ്യന്നൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയും മടിക്കൈ കാരാക്കോട് സ്വദേശിയുമായ മിഥുന്‍ (20) ആണ് ബുധനാഴ്ച ഉച്ചയോടെ അക്രമിക്കപ്പെട്ടത്. അമ്പലത്തുകര ഓഫീസുമായി ബന്ധപ്പെട്ട ആവശ്യത്തിന് എത്തിയ മിഥുനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്ച രാവിലെ അമ്പലത്തുകരയിലുണ്ടായ സംഘട്ടനത്തില്‍ എ.ബി.വി.പി നേതാക്കളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
Keywords: Madikkai, ABVP, Kanhangad, Mithun, Karakkod

Post a Comment
0 Comments