മക്ക: (www.evisionnews.in) ഹജ്ജ് ഉംറ തീര്‍ത്ഥാടകരെ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അനുവദിക്കുന്ന ഉംറ പ്ലസ് പ്രോഗ്രാമുമായി സൗദി ടൂറിസം വകുപ്പ്. വിദേശ, ആഭ്യന്തര, ഹജ്ജ് മന്ത്രാലയങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അറിയിച്ചു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും റിസോര്‍ട്ടുകളും മ്യൂസിയങ്ങളും സന്ദര്‍ശിക്കാനുളള അനുമതി നല്‍കുന്നതിലൂടെ രാജ്യത്തിന്റെ ചരിത്രപ്രധാന സ്ഥലങ്ങളെ കുറിച്ച് തീര്‍ത്ഥാടകരില്‍ അവബോധമുണ്ടാക്കാനും അതോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് നേട്ടങ്ങളുണ്ടാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിക്കാട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി ഇസ്ലാമിക ചരിത്രകേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും സന്ദര്‍ശകര്‍ക്കായി തുറന്നിടുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
Keywords: hajj, pilgrimage, Umra, Saudi Tourism,
Keywords: hajj, pilgrimage, Umra, Saudi Tourism,
.jpg)
Post a Comment
0 Comments