റിയാദ്: (www.evisionnews.in) ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞനുജനെ ഏഴുവയസുകാരി ചേച്ചി പ്ലാസ്റ്റിക് ബാഗിലാക്കി സ്‌കൂളില്‍ കൊണ്ടുപോയി. തനിക്ക് അനുജന്‍ ജനിച്ച വിവരം കൂട്ടുകാര്‍ വിശ്വസിക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കാനാണ് കൈക്കുഞ്ഞുമായി സ്‌കൂളിലെത്തിയത്.
രാവിലെ അമ്മ ഉറങ്ങുന്ന തക്കം നോക്കിയാണ് ഈ രണ്ടാം ക്ലാസുകാരി അനുജനെ എടുത്ത് ബാഗിലാക്കി സ്‌കൂളില്‍ പോയത്. വീട്ട് ജോലിക്കാരി ബഹളം വച്ചപ്പോഴാണ് എല്ലാവരും സംഭവം അറിയുന്നത്. പിന്നീട് വീട്ടിലുള്ളവര്‍ ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.
അതേസമയം, സ്‌കൂളിലെത്തിയ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കരച്ചില്‍ കേട്ട അധ്യാപികയാണ് കുഞ്ഞിനെ കണ്ടെടുത്തത്. തന്റെ കൂട്ടുകാരെ വിശ്വസിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. മകന്‍ സ്‌കൂളിലുണ്ടെന്ന വിവരം അറിഞ്ഞ് ഇവരുടെ അച്ഛന്‍ സ്‌കൂളിലേയ്ക്ക് പാഞ്ഞെത്തുകയും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
Keywords: 7 year old, Bag, school, sister, Riyadh
Keywords: 7 year old, Bag, school, sister, Riyadh

Post a Comment
0 Comments