കാഞ്ഞങ്ങാട്: (www.evisionnews.in) ബാങ്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ക്ലര്‍ക്കിനെ കോടതി 11 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഫെഡറല്‍ ബാങ്ക് നീലേശ്വരം ബ്രാഞ്ചിലെ ക്ലാര്‍ക്കായിരുന്ന എറണാകുളം ആലുവ സ്വദേശി കെ.എസ് സ്റ്റീഫനെയാണ് (55) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ത്രേറ്റ് കോടതി 11 വര്‍ഷം കഠിനതടവിനും 13000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയും സ്റ്റീഫന്റെ ബന്ധുവായ കാലടി സ്വദേശി സറ്റാല്‍നി പോളിനെതിരെ വിചാരണവേളയില്‍ ഹാജരാകതത്തിന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 1999 ആഗസ്റ്റ് മാസത്തില്‍ ഫെഡറല്‍ ബാങ്ക് നീലേശ്വരം ശാഖയില്‍ ക്ലര്‍ക്കായി ജോലിക്ക് കയറിയ സ്റ്റീഫന്‍ രണ്ട് വ്യാജ അക്കൗണ്ടുകളുണ്ടാക്കി ക്രിത്രിമ രേഖകളുടെ സഹായത്തോടെ അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. തട്ടിപ്പിന് കൂട്ട് നിന്നതിനാണ് സ്റ്റാല്‍നി പോളിനെതിരെ കേസെടുത്തത്.
Keywords: Fake Account, bank, Federal Bank, Nileshwar branch, clark

Post a Comment
0 Comments