വാഷിംഗ്ടണ്‍: (www.evisionnews.in) ഫോണ്‍ വിളിച്ചിട്ട് തുടര്‍ച്ചയായി നിങ്ങളുടെ ഫോണ്‍ ഒഴിവാക്കുന്നവരെ കുടുക്കാന്‍ ഒരു രസികന്‍ ആപ്പ്. ഇഗ്‌നോര്‍ നോ മോര്‍’ എന്ന ഈ ആപ്പുപയോഗിച്ച് വിളിച്ചാല്‍ ഫോണെടുക്കാത്തവരുടെ ഫോണ്‍ ലോക്ക് ചെയ്യാം. തങ്ങളുടെ ഫോണ്‍ തുടര്‍ച്ചയായി ഒഴിവാക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് വരുതിയിലാക്കാം. ടെക്‌സാസിലുള്ള ഷാരോണ്‍ സ്റ്റാന്‍ഡിഫിര്‍ഡ് എന്ന വീട്ടമ്മയാണ് ഈ നൂതന ആപ്പിന്റെ പുറകില്‍.
ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെങ്കില്‍ ഈ ആപ്പില്‍ പാസ് വേഡ് എന്റര്‍ ചെയ്ത് എടുക്കാത്ത ഫോണ്‍ പൂര്‍ണമായും ലോക്ക് ചെയ്യാം. ഫോണ്‍ വീണ്ടും ഉപയോഗിക്കണമെങ്കില്‍ ലോക്ക് ചെയ്തയാളെ വിളിച്ച ഫോണ്‍ തുറന്നു തരാന്‍ ആവശ്യപ്പെടുക മാത്രമാണ് മാര്‍ഗ്ഗം. എമര്‍ജന്‍സി കോളുകള്‍ മാത്രമാണ് ഈ ആപ്പ് ഉപയോഗിച്ച് ലോക്ക് ചെയ്താല്‍ സാധ്യമാകു. ഇന്റര്‍നെറ്റ്, മെസേജിങ്ങ് തുടങ്ങിയവയും ഈ ആപ്പ് ഉപയോഗിച്ചാല്‍ സാധ്യമാകില്ല. രണ്ട് കൂട്ടരും ഈ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുളളു. ആന്‍ഡ്രോയ് സ്റ്റോറില്‍ ഈ ആപ്പ് ലഭിക്കും.
Keywords: Washinton, Application, app store, ignore no more, lock,

Post a Comment
0 Comments