മാവുങ്കാല്‍:(www.evisമണ്ണു നിറയ്ക്കുന്നതിനിടയില്‍ ജെ.സി.ബിയുടെ കൈയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു.പുല്ലൂര്‍, കൊടവലത്തെ ഗംഗാധരന്റെ മകന്‍ രാജേഷ്(28) ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ കോട്ടപ്പാറ, വാഴക്കോട്ടാണ് അപകടം.
രാവിലെ മണ്ണെടുക്കാനായി കോട്ടപ്പാറ വാഴക്കോട്ടെത്തിയതായിരുന്നു രാജേഷ്.മണ്ണു നിറച്ചു കൊണ്ടിരിക്കെ ടിപ്പറിന് അരികില്‍ നില്‍ക്കുകയായിരുന്ന രാജേഷിന്റെ തലയില്‍ ജെ.സി.ബിയുടെ കൈ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ഉടന്‍ തന്നെ മാവുങ്കാല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരുമ്പള ബേനൂരിലെ വി.പത്മിനിയാണ് അമ്മ. ഷൈമ ഉണ്ണികൃഷ്ണന്‍ ഏക സഹോദരിയാണ്. ഭാര്യ:സൗമ്യ.ഗംഗാധരന്‍പത്മിനി ദമ്പതികളുടെ ഏകമകനായിരുന്നു രാജഷ്.ഈ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തോടെ നഷ്ടപ്പെട്ടത്.
keywords: jcb-rajesh-mavungal

Post a Comment
0 Comments