കാസര്‍കോട്: (www.evisionnews.in) മജീദ് തളങ്കര ത്യാഗത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റേയും ഉടമയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ജീവിതത്തില്‍ നല്ലതുമാത്രം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവായിരുന്നു മജീദ് തളങ്കര.
എസ്.ടി.യു കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മജീദ് തളങ്കര അനുസ്മരണ യോഗവും മജീദ് തളങ്കരയുടേ നാമധേയത്തിലുള്ള പുരസ്‌ക്കാര സമര്‍പ്പണവും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ സ്വന്തമായി ഒന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും മറ്റുള്ളവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഓടിനടന്ന മജീദ് തളങ്കര പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും ഇ.ടി പറഞ്ഞു.
എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണിക്കുളം അനുസ്മരണ പ്രഭാഷണം നടത്തി.മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, മുന്‍ എം.പി.ഹമീദലി ഷംനാട്, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, ഡോ.എം.പി. ഷാഫി ഹാജി, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ.ഹമീദ് ഹാജി, സെക്രട്ടറി കെ.ഇ.എ.ബക്കര്‍, മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.വി.കൃഷ്ണന്‍, ഡി.സി.സി.വൈസ് പ്രസിഡണ്ട് പി.എ.അഷ്‌റഫ്, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, ബീഡി തൊഴിലാളി ഫെഡറേഷന്‍ എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് ടി.കെ. ഹുസൈന്‍, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, റഹ്മാന്‍ തായലങ്ങാടി, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി, ജനറല്‍ സെക്രട്ടറി എ.എ.അബ്ദുല്‍ റഹ്മാന്‍, ഡോ. സിഎച്ച്.അബ്ദുല്‍ ബുഖാരി, മുനിസിപ്പല്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട് എ.എം. കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. വി.എം. മുനീര്‍, എസ്.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി പ്രസംഗിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെയും പരിസ്ഥിതി മേഖലയിലെയും മികച്ച സേവനം പരിഗണിച്ച് പ്രൊഫ. ടി.സി. മാധവ പണിക്കര്‍ക്കും വി.ഡി. ജോസഫിനും മജീദ് തളങ്കര സ്മാരക പുരസ്‌കാരങ്ങള്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സമ്മാനിച്ചു.
keywords: majeed-thalangara-et-muhammed-basheeer

Post a Comment
0 Comments