മംഗലാപുരം (www.evisionnews.in): പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനുശേഷം വാഗ്ദാനംചെയ്ത പണം നല്‍കാത്തതിനാല്‍ കൊലനടത്തിയ യുവാവിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. കുഞ്ചത്ബയല്‍ ദേവിനഗര ലീലാ കോമ്പൗണ്ടിലെ രതീഷി(26)നെയാണ് മംഗളൂരു ജില്ലാ ഒന്നാംക്ലാസ് അഡീഷണല്‍ മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്.
2012 ജനവരി 20നാണ് ഉള്ളാള്‍ സോമേശ്വറിനടുത്ത് കൊല്യയില്‍ കുജുമഗഡ്ഡെയിലെ സുന്ദര പൂജാരിയെ രതീഷ് കൊലപ്പെടുത്തിയത്. ജനുവരി 20ന് പച്ചക്കറി വാങ്ങാനായി വീട്ടില്‍നിന്നുപോയ പൂജാരി പിന്നെ മടങ്ങിവന്നില്ല. പിന്നീട് ദോബിഗട്ടിനു സമീപമുള്ള റെയില്‍വേ ഗേറ്റിനടുത്ത് ബനിയന്‍കൊണ്ട് കഴുത്തുമുറുക്കി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പൂജാരിയും രതീഷും റെയില്‍വേ ട്രാക്കിനു സമീപത്തുകൂടെ നടന്നുപോകുന്നത് കണ്ടതായി ചിലര്‍ മൊഴി നല്‍കി. തുടര്‍ന്ന് രതീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകകഥ പുറത്തുവന്നത്.
പണം കൊടുക്കാത്തതില്‍ ക്ഷുഭിതനായ രതീഷ് പൂജാരിയെ തള്ളിയിട്ട് കഴുത്തില്‍ ബനിയന്‍ മുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാളുടെ ൈകയിലുള്ള വിലപിടിപ്പുള്ളതെല്ലാം കവരുകയും ചെയ്തു. ഈ സാധനങ്ങളെല്ലാം പോലീസ് പിന്നീട് രതീഷില്‍നിന്ന് കണ്ടെടുത്തു.
കൊലപാതകം, പ്രകൃതിവിരുദ്ധ ലൈംഗികബന്ധം, കവര്‍ച്ച എന്നിവയ്ക്കാണ് കോടതി രതീഷിനെ ശിക്ഷിച്ചത്. 13,000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ വീണ്ടും തടവ് അനുഭവിക്കേണ്ടിവരും.
Keywords: manglore-case-court-police-investigation-custody

Post a Comment
0 Comments