കോളിയടുക്കം (www.evisionnews.in): സി.പി.എം. ജില്ലാസമ്മേളനം ഞായറാഴ്ച അരലക്ഷം പേര്‍ അണിനിരക്കുന്ന റാലിയോടെ സമാപിക്കും. പൊയ്‌നാച്ചി കേന്ദ്രീകരിച്ച് വൈകുന്നേരം 3ന് തുടങ്ങുന്ന 5000 ചുവപ്പണിഞ്ഞ വോളണ്ടിയര്‍മാരുടെ പരേഡ് ചട്ടഞ്ചാലില്‍ ഒരുക്കിയ നഗരിയില്‍ സമ്മേളനത്തിന് സമാപനം കുറിക്കും.
സമാപന സമ്മേളനം വൈകിട്ട് ചട്ടഞ്ചാലില്‍ പ്രത്യേകം തയാറാക്കിയ കെ. പുരുഷോത്തമന്‍ നഗറില്‍ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്കും ദേശീയപാതയിലെ വാഹനഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സംവിധാനമൊരുക്കിയതായി സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിന്് എത്തുന്ന വോളണ്ടിയര്‍മാരുടെയും പ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പൊതുസമ്മേളനത്തിനായി ചട്ടഞ്ചാലും പരിസരവും ചുവപ്പ് പുതപ്പണിഞ്ഞിരിക്കുകയാണ്. വെള്ളിയാഴ്ച കോളിയടുക്കത്ത് തുടക്കം കുറിച്ച സമ്മേളനം പി കരുണാകരന്‍ എംപിയാണ് ഉദ്ഘാടനം ചെയ്തത്. രണ്ട് ദിവസമായി തുടരുന്ന പ്രതിനിധി സമ്മേളനത്തില്‍ നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രാതിനിധ്യമറിയിച്ചത്. സിപിഎമ്മില്‍ അടുത്തിടെയുണ്ടായിട്ടുള്ള വിഭാഗീയത വിശകലനം ചെയ്യുന്നതായിരുന്നു പ്രതിനിധി സമ്മേളനം. ബേഡകത്തെ വിഭാഗീയത പരിഹരിക്കുന്നതിന്റെ പേരില്‍ നേതൃത്വം കൈകൊണ്ട തീരുമാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അണികള്‍ ഉയര്‍ത്തികാട്ടിയത്.
Keywords: Ksararagod-cpim-conferencee-chattanchal

Post a Comment
0 Comments