പാരിസ്: (www.evisionnews.in) ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നേട്ടത്തില്‍ ബാഴ്‌സലോണ താരം മെസ്സിയെ മറികടക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കഴിയുമെന്ന് സിനദി സിദാന്‍. മറ്റൊരു ഗ്രഹത്തില്‍ നിന്നും വന്നത് പോലെയാണ് ക്രിസ്റ്റിയാനോയുടെ പ്രകടനമെന്നും സിദാന്‍ പറഞ്ഞു.
നിലവിലെ പ്രകടനം തുടരുകയാണെങ്കില്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നേട്ടത്തില്‍ മെസ്സിയെ പിന്തള്ളാന്‍ ക്രിസ്റ്റ്യാനോയ്ക്ക് കഴിയും. ക്രിസ്റ്റിയാനോയെ പോലെ ഒരു വര്‍ഷം 60 ഗോള്‍ നേടാനായില്ലെങ്കിലും റയല്‍ മാഡ്രിഡിനെ സംബന്ധിച്ച് ഒഴിവാക്കാനാകാത്ത താരമാണ് കരിം ബെന്‍സേമയെന്നും സിദാന്‍ പറഞ്ഞു.
2009, 2010, 2011, 2012 വര്‍ഷങ്ങളിലാണ് ലയണല്‍ മെസ്സി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയത്. 2008 ല്‍ പുരസ്‌കാരത്തിന് അര്‍ഹനായ റോണോ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും അവാര്‍ഡ് സ്വന്തമാക്കി.
Keywords: Paris, Balan dior, Barcelona, Christiano Ronaldo, Zidane, Messi, overcome

Post a Comment
0 Comments