Type Here to Get Search Results !

Bottom Ad

തകരുംമുമ്പ് എയര്‍ ഏഷ്യ വിമാനം കുതിച്ചത് യുദ്ധവിമാനത്തേക്കാള്‍ വേഗത്തില്‍


ജക്കാര്‍ത്ത: (www.evisionnews.in)  ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനം കടലിലേക്ക് കൂപ്പുകുത്തുന്നതിനുമുമ്പ് കുതിച്ചുയര്‍ന്നത് യുദ്ധവിമാനത്തേക്കാള്‍ വേഗത്തിലെന്ന് ഇന്‍ഡൊനീഷ്യ ഗതാഗതമന്ത്രി ഇഗ്നാസ്യൂസ് ജൊനാന്‍ പറഞ്ഞു. തകരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ മിനുട്ടില്‍ 6000 അടി വേഗത്തിലാണ് വിമാനം മുകളിലേക്ക് കുതിച്ചുയര്‍ന്നത്.
ഇത്രയും വേഗത്തില്‍ യുദ്ധവിമാനങ്ങള്‍പോലും പറന്നുകൊണ്ടിരിക്കുന്ന ഉയരം വര്‍ധിപ്പിക്കാറില്ല -റഡാറില്‍നിന്ന് ലഭിച്ച വിവരം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പാര്‍ലമെന്ററി സമിതിയോട് വ്യക്തമാക്കി. 
വിമാനത്തെ സമീപിച്ചുകൊണ്ടിരുന്ന കൊടുങ്കാറ്റില്‍നിന്ന് രക്ഷപ്പെടാനാണ് വൈമാനികന്‍ പറക്കുന്ന ഉയരം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചത്. വാണിജ്യവിമാനങ്ങള്‍ ഉയരം മെച്ചപ്പെടുത്താന്‍ മിനുട്ടില്‍ 1000-2000 അടി വേഗമേ എടുക്കാവൂ. കാരണം, അതിവേഗത്തില്‍ കുതിച്ചുയരാന്‍ കഴിയുന്ന രൂപത്തിലല്ല അവയുടെ രൂപകല്‍പന -ജനപ്രതിനിധികളുടെ കമ്മീഷന് മുമ്പാകെ അദ്ദേഹം പറഞ്ഞു.


Keywords: Crashed air asia, Jackartha, Java sea, Indonesia 

Post a Comment

0 Comments

Top Post Ad

Below Post Ad