ജക്കാര്‍ത്ത : (www.evisionnews.in) രണ്ടാഴ്ച മുന്‍പ് അപകടത്തില്‍പ്പെട്ട എയര്‍ ഏഷ്യ വിമാനത്തിന്റെ പിന്‍ഭാഗം ജാവാ കടലില്‍നിന്നു ക്രെയിനുപയോഗിച്ചു പൊക്കിയെടുത്തു. ബ്ലാക്ക് ബോക്‌സിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന 'മുഴക്കം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നുള്ള തിരച്ചിലിലാണു വിമാന പിന്‍ഭാഗം കടലിനടിയില്‍നിന്നു കണ്ടെടുത്തത്.
ഇതിനുള്ളിലുണ്ടെന്നു കരുതുന്ന ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കാനാണ് അടുത്ത ശ്രമം. കടലില്‍ മുപ്പതു മീറ്റര്‍ ആഴത്തില്‍നിന്നാണു വിമാന പിന്‍ഭാഗം ക്രെയിനുപയോഗിച്ചു പൊക്കിയെടുത്തത്. ബ്ലാക്ക് ബോക്‌സ് ഇതില്‍നിന്നു വേര്‍പെട്ടുപോകാനുള്ള സാധ്യതയും തള്ളിയിട്ടില്ല. വിമാന പിന്‍ഭാഗം കപ്പലില്‍ കെട്ടിവലിച്ച് കരയിലെത്തിച്ചാണു പരിശോധന. കരയിലെത്താന്‍ പതിനഞ്ചു മണിക്കൂറെങ്കിലും വേണം.
162 യാത്രക്കാരുമായി സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു പറക്കുന്നതിനിടെ കഴിഞ്ഞമാസം 28നാണ് എയര്‍ ഏഷ്യ വിമാനം അപകടത്തില്‍പ്പെട്ടത്. ഇതുവരെ 48 പേരുടെ മൃതദേഹം കിട്ടി.
keywords: air-asia-jakartha-black-box

Post a Comment
0 Comments