Type Here to Get Search Results !

Bottom Ad

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്പിച്ചു


മംഗലാപുരം: (www.evisionnews.in)  പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ശല്യംചെയ്ത യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്പിച്ചു. കൊണാജെ ബൊളിയാറിലെ രാജേഷ് നായക് (35) ആണ് പിടിയിലായത്. പെണ്‍കുട്ടി സ്‌കൂളില്‍ പോകുമ്പോള്‍ ഇയാള്‍ ബൈക്കില്‍ പിന്‍തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ എഴുതിയ കടലാസുകള്‍ എറിഞ്ഞ് കൊടുത്ത് ഫോണ്‍ വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പറയുന്നു. ശല്യം സഹിക്കവയ്യാതായപ്പോള്‍ കുട്ടി വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാരും ചില നാട്ടുകാരും ചേര്‍ന്ന് രാജേഷിനെ പിടികൂടുകയായിരുന്നു. കൊണാജെ പോലീസ് കേസെടുത്തു.

evisionnews


Keywords: Manglore, tenth class, Konaje, Boliyar, Rajesh Naik, Bike, follow, trouble

Post a Comment

0 Comments

Top Post Ad

Below Post Ad