Type Here to Get Search Results !

Bottom Ad

രണ്ട് കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവും പ്രതിയെ സഹായിച്ച രണ്ട് വിമാനത്താവള ജീവനക്കാരും അറസ്റ്റില്‍


മംഗളൂരു: (www.evisionnews.in)  അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ദുബായില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്ന് രണ്ടുകിലോ സ്വര്‍ണം പിടിച്ചു. മലയാളിയടക്കം മൂന്നുപേര്‍ അറസ്റ്റിലായി. കഴിഞ്ഞദിവസം രാവിലെ എത്തിയ ജെറ്റ് എയര്‍വേസിലെ യാത്രക്കാരന്‍ കോഴിക്കോട് നരിക്കുനി മടവൂര്‍ ആക്കോത്ത് ഹൗസിലെ അബ്ദുള്‍ മനാഫ് ആക്കോത്ത് (26), മംഗളൂരു എയര്‍പോര്‍ട്ട്് ഡ്യൂട്ടിഫ്രീ ഷോപ്പിലെ ജീവനക്കാരന്‍ രതീഷ്, ടെയ്‌ക്കോഫ് സ്‌നാക്ക് ബാറിലെ വില്പനക്കാരന്‍ ബി.എസ്.നിജീഷ് രാജ് എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 52,90,000 രൂപ വിലവരും.
രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദഗ്ധമായി ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തത്. ഓരോ കിലോയുടെ ബിസ്‌കറ്റ് ഉണ്ടാക്കി മൊബൈല്‍ ഫോണ്‍ കവറിനുള്ളിലാക്കി. പിന്നെ അത് ദുബായ് ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ പ്ലാസ്റ്റിക് ബാഗില്‍ നിറച്ച് മംഗളൂരുവിലെ ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കസേരകളുടെ അടിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ജെറ്റ് എയര്‍വേസില്‍ കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവള ജീവനക്കാരുടെ സഹായത്തോടെയാണ് ഇവിടെ ഒളിപ്പിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റ് ജീവനക്കാരുടെ പേരുവിവരങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പുറത്തുവിടുന്നില്ലെന്ന് അസി. കസ്റ്റംസ് കമ്മീഷണര്‍ എന്‍.ഉദയശങ്കരന്‍ അറിയിച്ചു. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

evisionnews


keywords: Young man, Airport workers, arrest, Malayali, Judicial custody, commissionar, Abdul Manaf Akkoth, airport duty fee shop, one kilo biscuit, customs authority

Post a Comment

0 Comments

Top Post Ad

Below Post Ad