കാസര്‍കോട്: (www.evisionnews.in) നീലേശ്വരം ബിരിക്കുളത്ത് ഒരുമാസത്തോളമായി കോഴികള്‍ ചാകുന്നത് ആശങ്കയുണര്‍ത്തുന്നു. ഇക്കാര്യം നാട്ടുകാര്‍ അറിയിച്ചിട്ടും മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ബിരിക്കുളം നവോദയ നഗറില്‍ വിനയചന്ദ്രന്റെ ഫാമിലാണ് ഒരുമാസത്തിനിടെ 65 കോഴികള്‍ ചത്തത്.
120-ല്‍ അധികം കോഴികളുള്ള വിനയചന്ദ്രന്റെ ഫാമില്‍ അഞ്ചുമുതല്‍ ആറുമാസംവരെ പ്രായമായ കോഴികളാണ് ചത്തത്. നാലുദിവസം മുമ്പ് ഏഴെണ്ണം ചത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഒരെണ്ണം രോഗം ബാധിച്ച് അവസ്ഥയിലാണെന്ന് കര്‍ഷകന്‍ പറയുന്നു. ഇതിനെ മറ്റുള്ളവയില്‍നിന്ന് മാറ്റിയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചിറകുവിടര്‍ത്തി സാവധാനം നടക്കുക, തല ഒരുവശത്തേക്ക് ചെരിഞ്ഞുപോവുക, പിന്നീട് തലപൊക്കാന്‍ സാധിക്കാത്ത നിലയിലാവുക എന്നിവയാണ് രോഗലക്ഷണങ്ങളെന്ന് വിനയചന്ദ്രന്‍ പറയുന്നു.
ജൂണ്‍, ജൂലായ് മാസങ്ങളിലായാണ് ഈ കോഴികളെ വാങ്ങിയത്. പക്ഷിപ്പനിയുടെ വാര്‍ത്തകള്‍ വന്നതോടെയാണ് തന്റെ കോഴികള്‍ ചാവുന്നത് ഈ കര്‍ഷകന്‍ ഗൗരവത്തിലെടുത്തത്. വിഷയമറിഞ്ഞ നാട്ടുകാരാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിച്ചത്. എന്നാല്‍, വിഷയത്തെ ഗൗരവത്തിലെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Keywords: Nileshwar, Pakshippani, authority, Vinaya Chandran, Kozhikal chavunnu,

Post a Comment
0 Comments